ചേര്‍ത്തല: ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമരത്തിന് വേണ്ടി വിളിക്കുമ്പോള്‍ ചെല്ലാനും പിന്നെ കരിമ്പിന് ചണ്ടി പോലെ കളയാനും ഇനി പോകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സംവരണം അടക്കമുള്ള വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്നും അദേഹം പറഞ്ഞു. എസ്എന്‍ഡിപിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളപ്പള്ളി.
സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ലീഗ് യുഡിഎഫില്‍ നിന്ന് പുറത്ത് വരാന്‍ ധൈര്യമുണ്ടോ?. മുന്നാക്ക സംവരണം നയമായി സ്വീകരിച്ച യുഡിഎഫിനൊപ്പം തുടരുന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: