ആലപ്പുഴ: ലോട്ടറി ടിക്കറ്റ് വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ ആപ്പ്.ഭാഗ്യകേരളം എന്ന പേരില്‍ എന്‍ഐസിയാണ് ഇത് നിര്‍മ്മിച്ചത്. പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡു ചെയ്യാം. എല്ലാ ലോട്ടറി ടിക്കറ്റിലും ക്യുആര്‍ കോഡുണ്ട്. ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മൊബൈല്‍ ഫോണില്‍ ടിക്കറ്റിന്റെ നമ്പര്‍ തെളിഞ്ഞു വരും. ടിക്കറ്റിലെ വില, ഓഫീസുകളില്‍ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതും കൂടാതെ ലോട്ടറിയുടെ റിസള്‍ട്ടും മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ഇതോടൊപ്പം ലോട്ടിസ് എന്ന ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റുവെയര്‍ ലോഞ്ചു ചെയ്തു. വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റു ചെയ്യുന്നതോടൊപ്പം ലോട്ടറി പ്രിന്റിംഗ് പ്രസുകളുമായും ട്രഷറികളുമായും ലോട്ടറി സോഫ്റ്റുവെയര്‍ സംയോജിപ്പിക്കുന്നു. ഇതുവഴി ടിക്കറ്റ് പ്രിന്റിങ് സുരക്ഷിതമാക്കുന്നതിനും സമ്മാനാര്‍ഹര്‍ക്ക് കാലതാമസമില്ലാതെ സമ്മാനം വിതരണം ചെയ്യുന്നതിനും കഴിയും. ഏജന്റുമാര്‍ക്ക് ഓണ്‍ലൈന്‍ ഇ ട്രഷറിയിലൂടെ പണം ഒടുക്കി ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നതിനും ബാങ്ക് ഗ്യാരണ്ടിയില്‍ന്മേല്‍ ഏജന്റുമാര്‍ക്ക് ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ വില്പന നടത്തുന്നതിനും ലോട്ടിസില്‍ പ്രൊവിഷന്‍ നല്‍കിയിട്ടുണ്ട്. എന്‍ഐസിയാണ് ഈ സോഫ്റ്റുവെയറും നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറു മാസം ലോട്ടറി വരുമാനം 4473 കോടി രൂപയായിരുന്നു. എന്നാല്‍ കോവിഡ് കാരണം ഈ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 1290 കോടി രൂപയായി കുറഞ്ഞതായി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: