തൊടുപുഴ/ കട്ടപ്പന: ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബിജെപി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നില്‍പ്പ് സമരം നടത്തി. ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നില്പ്പു സമരം നടത്തി. മണ്ഡലം പ്രസിഡന്റ് വി.ആര്. അളകരാജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. ബിജു, ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്. രാജേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചാര്‍ളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമളി കേന്ദ്രീകരിച്ചാണ് നില്പ്പു സമരം നടത്തിയത്. ദേശീയ പാതയില്‍ നടത്തിയ സമരം ജില്ലാ സെല്‍ കോ-ഓഡീനേറ്റര് എ.വി. മുരളീദരന് ഉദ്ഘാടനം ചെയ്്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജി. അജേഷ് കുമാര്‍, നേതാക്കളായ അമ്പിയില്‍ മുരുകന്, വി.വി. വിനോദ്, അനീഷ് കെ.ഡി, സോമന്, ബെന്നി പെരുമ്പള്ളി, റ്റി.സി. എബ്രഹാം, സി.എന്‍. മോഹനന് പിള്ള, വി.എന്‍. ബാബു, അശോകന് മാഞ്ചിറക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരത്തിലെ 40 കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി. ഗാന്ധി സ്ക്വയറില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ പി.പി. സാനു. ബിനു ജെ. കൈമള്‍, പി.ആര്. വിനോദ്, ഗീതാകുമാരി, ശശി ചാലക്കല്‍, അഡ്വ. അമ്പിളി, ടി.എച്ച് കൃഷ്ണകുമാര്‍, അഡ്വ. ശ്രീവിദ്യ, എന്‍. വേണുഗോപാല്‍, എന്‍.കെ. അബു, വിഷ്ണു പുതിയേടത്ത്, സി.സി. കൃഷ്ണന്, പി. പ്രബീഷ്, അഡ്വ. എസ്. വിനയരാജ്, ശ്രീവിദ്യ, അനൂപ് പാങ്കാവില്‍, ഗിരീഷ് വെള്ളിയാമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
ഉടുമ്പന്‍ചോല നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണില്‍ നില്പ്പു സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവ് അദ്ധ്യക്ഷനായ യോഗം ജില്ലാ സെക്രട്ടറി കെ.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി കെ. കുമാര്‍, പി. അനില്‍കുമാര്‍, ബിജു കോട്ടയില്‍, വിനുപ്രസാദ്, അഡ്വ. വിനോജ്കുമാര്‍, കെ.പി. അനീഷ്, അരുണ്‍ അമ്പാടി, മന്മഥന് മറ്റക്കര, ഒ.സി. ബൈജു, സന്തോഷ് ഇടമന, രാജേഷ്, സി.ബി. ജയകുമാര്‍, സുരേഷ്, അനിഷ് ചന്ദ്രന്, തുടങ്ങിയവര്‍ സംസാരിച്ചു.
സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ ഉത്തരവാതി ആയിട്ടുള്ള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെച്ച് കേരള ജനതയുടെ മാനം രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന വ്യാപകമായ സമരം. 50 മീറ്ററില്‍ അഞ്ച് പേര് വീതം അണിനിരന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും സമരം നടത്തിയത്.ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല അദ്ധ്യക്ഷനായ സമര പരിപാടി ദേശീയ സമിതി അംഗം ശ്രീനഗരി രാജന് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍, നേതാക്കളായ കെ.എന്‍. പ്രകാശ്, എം.എന്‍. മോഹന്‍ദാസ്, എസ്. സുരേഷ്, പി.എന്‍. പ്രസാദ്, പി.ആര്. ബിനു, സനില്‍ സഹദേവന്, പ്രസാദ് വിലങ്ങപ്പാറ, സി.കെ. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: