Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പോലും തടയുന്ന തരത്തില്‍ ഓഫീസുകളില്‍ കക്ഷിരാഷ്‌ട്രീയം പരസ്യമായി നടത്തുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കസ്റ്റംസിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനവും ശക്തമാണ്. ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റമെന്ന് വ്യക്തമായിക്കഴിഞ്ഞ സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ത്തന്നെ സിപിഎം പ്രവര്‍ത്തകര്‍ കേസന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 1, 2020, 07:40 pm IST
in Kerala

കൊച്ചി: പോലീസിലുള്‍പ്പെടെ സംസ്ഥാനത്ത് ശക്തമായ സിപിഎം രാഷ്‌ട്രീയ സംഘടനാ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളില്‍ പോലും സജീവം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയങ്ങളുടെ വിവിധ വകുപ്പുകള്‍ നടപടികള്‍ക്ക് സാധ്യത ആരായുന്നു. മുമ്പ് കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രിയെ കൊച്ചിയിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞതു മുതലുള്ള സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പോലും തടയുന്ന തരത്തില്‍ ഓഫീസുകളില്‍ കക്ഷിരാഷ്‌ട്രീയം പരസ്യമായി നടത്തുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കസ്റ്റംസിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനവും ശക്തമാണ്. ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റമെന്ന് വ്യക്തമായിക്കഴിഞ്ഞ സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ത്തന്നെ സിപിഎം പ്രവര്‍ത്തകര്‍ കേസന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

സ്വപ്‌ന സുരേഷ് കസ്റ്റംസിന്റെ അറസ്റ്റിലായപ്പോള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ സ്വപ്‌ന മൊഴി നല്‍കിയിട്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തി ഒരു ഉദ്യോഗസ്ഥന്‍ പാര്‍ട്ടിയോട് കൂറുകാണിച്ചിരുന്നു. അനീഷ്.പി. രാജന്‍ കസ്റ്റംസിലെ ജോയിന്റ് കമ്മീഷണര്‍ ആയിരുന്നു. അതുള്‍പ്പെടെ ചോദ്യം ചെയ്യല്‍ സംഘത്തില്‍ ചിലരും ഓഫീസ് ഉദ്യോഗസ്ഥരുമടക്കം ചിലര്‍ പ്രതികള്‍ക്കും സിപിഎം നേതാക്കള്‍ക്കും  അന്വേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് കൂറു കാട്ടിയതായി അതത് ഏജന്‍സികളില്‍നിന്നുതന്നെ ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടു പോയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് ബാഗേജ് തടഞ്ഞുവച്ചതു മുതല്‍ സ്വപ്‌നയ്‌ക്കും, കെ.ടി. റമീസിനും വിവരങ്ങള്‍ ചിലര്‍ നല്‍കിയിരുന്നെന്നാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയിരിക്കുന്ന രഹസ്യ റിപ്പോര്‍ട്ട്. കേസില്‍ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്ത സരിത്തും, ഒരു കസ്റ്റംസ് ഓഫീസറും തമ്മില്‍ ജൂലൈ രണ്ടിന് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കള്ളക്കടത്ത് പിടിച്ച ഓഫീസറെ സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ വരെ ഇതിന്റെ അടിസ്ഥാനത്തില്‍ നടന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രതികളുടെ മൊഴിയില്‍നിന്ന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരിയെന്ന് തെളിഞ്ഞു.

കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ ചില പേജുകള്‍ പുറത്ത് വിട്ട് രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. ഇടക്കാല കേസ്ഡയറി കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിലുള്ള മൊഴികളും മറ്റു പ്രതികള്‍ക്ക് നിയമപരമായി ലഭ്യമായ മൊഴികളും അല്ലാതെ പുറത്തുവന്ന വിവരങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതാണ്.

എം. ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നല്‍കാന്‍ ചെന്നപ്പോള്‍ നടത്തിയ നാടകങ്ങളും ചിലര്‍ മുന്‍കൂട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. ജീവനക്കാര്‍ക്ക് സംഘടിക്കാനും സര്‍വീസ് സംഘടനാ പ്രവര്‍ത്തനം നടത്താനുമുള്ള അവകാശങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറുന്നത് അനാരോഗ്യ പ്രവണതയാണെന്നാണ് പൊതുവേ ജീവനക്കാര്‍ക്കിടയിലും അഭിപ്രായം.

Tags: കേരള സര്‍ക്കാര്‍കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.