കോഴിക്കോട്: സാമുദായികസംഘടനകള്‍, ക്ഷേത്ര കമ്മറ്റികള്‍, പ്രമുഖവ്യകതികള്‍, ഹിന്ദുസംഘടനകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, അഭിഭാഷകര്‍, ശ്മശാന തൊഴിലാളികള്‍ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടുപോയതിന്റെ ഗുണപരമായ പരിണാമമാണ് മാവൂര്‍ റോഡ് ചാളത്തറ ഹിന്ദു ശ്മശാന പ്രക്ഷോഭത്തിന്റെ വിജയമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു. പ്രക്ഷോഭവിജയത്തിന്റെ പശ്ചാത്തലത്തില്‍ ശ്മശാനത്തിനു മുന്നില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദു ഐക്യവിജയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി മുന്നോട്ടുവെച്ച മുഴുവന്‍ കാര്യങ്ങളും കോര്പ്പറേഷന് മേയറും എംഎല്‍എയും അംഗീകരിച്ചു. ഇത് ഹിന്ദുഐക്യത്തിന്റെ വിജയമാണ്. ഹിന്ദു ശ്മശാന സംരക്ഷണ പോരാട്ടം ഹിന്ദുഐക്യവേദി ജില്ല വ്യാപക പ്രക്ഷോഭമാക്കുകയാണ്.
പൊതുശ്മശാനമില്ലാത്ത പഞ്ചായത്തുകളിലും ശ്മശാനം ശോച്യാവസ്ഥയിലുള്ള പഞ്ചായത്തുകളിലും ഹിന്ദുഐക്യവേദി സാമുദായിക സംഘടനകളുടെ സഹകരണത്തോടെ ഉടന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ. ഷൈനു പറഞ്ഞു. മാവൂര്‍റോഡ് ഹിന്ദു ശ്മശാന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ താന്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ പ്രഖ്യാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തഘോഷ് സംയോജക് പി. ഹരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാമുദായിക സംഘടനകളുടെ ഈ ഐക്യം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം. ഹിന്ദുസമൂഹത്തിന്റെ സമുജ്വല ഭാവിയെ കുറിച്ച് ചിന്തിക്കുന്ന മേയറെ ആയിരിക്കണം സമൂഹം തെരഞ്ഞെടുക്കേണ്ടത്.
ഹിന്ദുശ്മശാന സംരക്ഷണ പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന് സമാപനപ്രഭാഷണം നടത്തി. മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, സതീഷ് കുറ്റിയില്‍, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, കെ.വി. രാജേന്ദ്രന്, കാളക്കണ്ടി അരുണ്‍കുമാര്‍, എന്‍.വി. പ്രമോദ്, എ. രജനീകാന്ത്, ബി.ആര്. അനില്‍ കുമാര്‍ യാദവ്, എ. സോമസുന്ദരന്‍, സുനില്‍കുമാര്‍ പുത്തൂര്‍മഠം, സതീഷ് മലപ്രം, സി.എസ്. സത്യഭാമ, പി.കെ. പ്രേമാനന്ദന്, വി.പി. ജോഷിചന്ദ്രന്, ദീപു മലാപ്പറമ്പ്, എം. ഗിരിജാംഗദന്‍, ലാലു മാനാരി, എം.സി. ഷാജി, വിനോദ് കരുവിശ്ശേരി, കെ. അജിത് കുമാര്‍, ശശി ബേപ്പൂര്‍, ഗംഗാദേവി, ഗിരിജ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: