തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി തല അന്വേഷണം നടത്തുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്. കേസുമായി ബന്ധപ്പട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ കുറ്റപത്രം വരുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തെ അതീവഗുരുതരമായാണ് കണുന്നത്. അതുകൊണ്ടാണ് വിഷയത്തില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്തത്. കേസില്‍ പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലതല്ലേ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും(എന്‍സിബി) ബിനീഷിനെതിരെ നടപടികള്‍ കടുപ്പിക്കുന്നു. ബിനീഷും കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുള്ളതായാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിിയല് എടുത്ത് ചോദ്യം ചെയ്യാനും എന്‍സിബി നടപടി സ്വീകരിച്ചു വരികയാണ്. അതിനിടെ ബിനീഷുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കള്‍ ഒരുങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: