കൊച്ചി: അഴിമതി, സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം. ശിവശങ്കര്‍ ഐഎഎസിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിത്വം നിറവേറ്റിയപ്പോള്‍ അത് തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്. എന്നിട്ടും, പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും കുറ്റപ്പെടുത്തി പ്രസ്താവനയിറക്കിയ സിപിഎം നേതൃത്വം പരിഹാസ്യരാകുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചക്കുശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രസ്താവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) നിയന്ത്രണത്തിലുള്ള ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് (ഡിഒപിടി) വിഭാഗത്തിനു കീഴിലാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനസേവന അച്ചടക്ക വിഷയങ്ങളുടെ നിരീക്ഷണം. അതേ ഡിഒപിടി തന്നെയാണ് സിബിഐയുടെ പ്രവര്‍ത്തന മേല്‍നോട്ടവും നിര്‍വഹിക്കുന്നത്. ഇക്കാര്യമൊന്നുമറിയാത്ത ‘ന്യായീകരണ സഖാക്കള്‍’ കേന്ദ്ര ആഭ്യന്തര വകുപ്പിനേയും അമിത്ഷായേയും പഴി പറഞ്ഞു.
എം. ശിവശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന് സ്വര്‍ണക്കടത്തുകേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎഇ കോണ്സുലേറ്റു വഴി ലൈഫ് മിഷന് പദ്ധതിയുടെ പേരില്‍ ചട്ടം ലംഘിച്ച് സാമ്പത്തിക ഇടപാടു നടത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നപ്പോഴേ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. അതായിരുന്നു ആദ്യത്തെ ഉത്തരവാദിത്വ നിര്‍വഹണം. കേന്ദ്രസര്‍ക്കാരിനോ ഡിഒപിടിയോ നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ ‘കാരണം കാണിക്കാതെ’ ശിവശങ്കറിനെ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ച്, സിബിഐ അന്വേഷണത്തിന് ഡിഒപിടി തുടക്കമിട്ടത്.
മോദിയുടെ ഈ ഉത്തരവാദിത്വം നിര്‍വഹിക്കല്‍ തടയാനാണ് ‘തുല്യ’ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി പിണറായി ശ്രമിച്ചത്. സിബിഐ അന്വേഷണത്തെ പ്രസ്താവനയിലൂടെ എതിര്‍ത്തു. ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിജിലന്‍സിനെക്കൊണ്ട് ഫയല്‍ കൈക്കലാക്കി, സിബിഐയെ കുഴക്കിയതും പിണറായി വിജയനാണ്.
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസര്‍മാരുടെ സര്‍വീസ് പ്രശ്നങ്ങളില്‍ നടപടിക്ക് ഡിഒപിടിക്കാണ് അന്തിമാധികാരം. ശിവശങ്കറിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം പറയുന്ന പിണറായിയും സിപിഎമ്മും യെച്ചൂരിയും പക്ഷേ ടി.പി. സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നീ ഐപിഎസുകാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ”മോദിയുടെ തുല്യ ഉത്തരവാദിത്വ”ത്തെക്കുറിച്ച് ഓര്‍മിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ടി.പി. സെന്‍കുമാറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: