Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാണി കോണ്‍ഗ്രസിന്റെ വരവ് പൊട്ടിത്തെറിയിലേക്ക്; ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ

സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Nov 1, 2020, 02:00 pm IST
in Kollam

കൊല്ലം: സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയമാണ് കീറാമുട്ടിയാക്കി സിപിഎമ്മിനെ വേട്ടയാടാന്‍ സിപിഐ ആയുധമാക്കിയത്.

തുടക്കം മുതല്‍ ഇടഞ്ഞുനിന്ന സിപിഐ യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ പോലും തയ്യാറായില്ല. യോഗ കീഴ്‌വഴക്കപ്രകാരം അധ്യക്ഷ സ്ഥാനം വഹിക്കേണ്ട എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ അധ്യക്ഷകസേരയിലിരിക്കാതെ വിട്ടുനിന്നു. ഇതേ തുടര്‍ന്ന് മുന്‍ എംപി പി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മുമ്പ് ശത്രു പാളയത്തിലായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പ്രതിനിധികളെ സിപിഎം നേതാക്കള്‍ സ്വീകരിച്ച് ആനയിച്ച് യോഗത്തില്‍ മുന്‍ സീറ്റില്‍ തന്നെ ഇരിപ്പിടം നല്‍കിയതും തുടക്കത്തില്‍ തന്നെ യോഗത്തില്‍ കല്ല് കടിയുണ്ടാക്കി. സംസ്ഥാന നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രനും ഉഷാലയം ശിവരാജനുമാണ് കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എല്‍ഡിഎഫ് യോഗത്തില്‍ എത്തിയത്.

ഇരുപത്തിയാറ് സീറ്റുള്ള കൊല്ലം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന് പതിനഞ്ചും സിപിഐക്ക് പത്തും കേരളാ കോണ്‍ഗ്രസ് (ബി)ക്ക് ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ധാരണയായിരുന്നു. സിപിഐയുടെ സീറ്റാണ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎമ്മില്‍ തത്ത്വത്തില്‍ ധാരണയായത്. ഈ തീരുമാനം സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പോര്‍വിളിക്കാന്‍ കച്ചകെട്ടി വന്ന സിപി ഐ തുടക്കത്തില്‍ തന്നെ പ്രതിഷേധസ്വരം ഉയര്‍ത്തി അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ പോലും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ സിപിഎം പത്തി താഴ്‌ത്തി. എന്നാലും തങ്ങളുടെ ഒരു സീറ്റ് പോലും വിട്ടുതരില്ലെന്ന് സിപിഐ പരസ്യമായി തുറന്നടിച്ചു.

സ്വര്‍ണക്കള്ളക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ തലയില്‍ മുണ്ടിട്ടു നടക്കുന്ന സിപിഎം നേതാക്കളുടെ ജാള്യത ഇന്നലത്തെ യോഗത്തിലും പ്രകടമായിരുന്നു. സിപിഐയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഇന്നലത്തെ യോഗത്തില്‍ സിപിഎമ്മിന് ഇല്ലായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം സംബസിച്ചുള്ള ചര്‍ച്ച ഇന്നലത്തെ യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതുമില്ല.

കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചത് സിപിഐ യുടെ രണ്ട് സീറ്റുകളാണ്. അതില്‍ ഒന്ന് ചവറയാണ്. ചവറയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫില്‍ ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായാണ് ഈ തീരുമാനം എടുത്തത്. കൂടാതെ എല്‍ഡിഎഫ് ഘടകകക്ഷികളായ എന്‍സിപി, ജനതാദള്‍ (എസ്), ലോക് താന്ത്രിക് ജനതാദള്‍, ആര്‍ എസ്പി (എല്‍) എന്നിവരും ഇക്കുറി സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ സിപിഐയിലെ പടലപ്പിണക്കമാണ് സിപിഎമ്മിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.സ്. സുപാലും ആര്‍. രാജേന്ദ്രനും തമ്മിലുള്ള പോര് പാര്‍ട്ടി ജില്ലാ ഘടകത്തിന് തലവേദനയായിരിക്കുകയാണ്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തര്‍ക്കം കാരണം സിപിഐ ജില്ലാ കൗണ്‍സില്‍ ചേരാനായത്. എന്നാലും സീറ്റ് വിഭജന കാര്യത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തുവരാന്‍ സിപിഐ തയ്യാറെടുത്തെങ്കിലും പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട് വിഷയം പൊതുനിരത്തില്‍ വലിച്ചിഴയ്‌ക്കാതെ ഒതുക്കി വച്ചിരിക്കുന്നതായാണ് അറിയുന്നത്. എല്ലാ ഘടകകക്ഷികളില്‍ നിന്നും ഈ രണ്ട് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

Tags: cpmരാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.