Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍: മുഖ്യമന്ത്രി എല്ലാം അറിഞ്ഞിരുന്നു; സംയുക്ത ചോദ്യം ചെയ്യലില്‍ നുണക്കോട്ട തകര്‍ന്നു; വടക്കാഞ്ചേരി പ്രത്യേക പദ്ധതിയായി നടപ്പാക്കി

ലൈഫ്മിഷന്‍ സിഇഒ യു.വി. ജോസ്, കരാറുകാരന്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, ലൈഫ് മിഷന്‍ നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്ന എം. ശിവശങ്കര്‍ എന്നിവരെ ഒന്നിച്ചിരുത്തി ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ധനസഹായം നേടുന്നതും പദ്ധതി ആസൂത്രണം ചെയ്യുന്നതും അടക്കം സകലതും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി മുമ്പ് പറഞ്ഞ മൊഴി ശിവശങ്കര്‍ വിശദീകരിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 1, 2020, 12:17 pm IST
in Kerala

കൊച്ചി: ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതി  നടത്തിപ്പിന്റെ എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അറിവും അനുഗ്രഹവും ഉണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംയുക്ത ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതായി വിവരം. പദ്ധതിയുടെ കൂടിയാലോചനകള്‍ മുതല്‍  ഫണ്ട് വന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും പദ്ധതിയുടെ നൂതനാശയത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചതായും, സംയുക്ത ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. പലരും ഇതുവരെ പറഞ്ഞതില്‍ അധികവും നുണയെന്നും തെളിഞ്ഞു.

ലൈഫ്മിഷന്‍ സിഇഒ യു.വി. ജോസ്, കരാറുകാരന്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, ലൈഫ് മിഷന്‍ നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്ന എം. ശിവശങ്കര്‍ എന്നിവരെ ഒന്നിച്ചിരുത്തി ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ധനസഹായം നേടുന്നതും പദ്ധതി ആസൂത്രണം ചെയ്യുന്നതും അടക്കം സകലതും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി മുമ്പ് പറഞ്ഞ മൊഴി ശിവശങ്കര്‍ വിശദീകരിച്ചു.

പദ്ധതി നടത്തിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായതായി യു.വി. ജോസ് പറഞ്ഞു. ഈ പദ്ധതി മറ്റ് ലൈഫ് മിഷന്‍ പാര്‍പ്പിട നിര്‍മാണ സംവിധാനത്തില്‍നിന്ന് വേറിട്ടതാണെന്ന് ധരിപ്പിച്ചതായി ജോസ് വിശദീകരിച്ചുവെന്നാണ് അറിയുന്നത്. വീടുകള്‍ക്കു പകരം ഫഌറ്റ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തിനു പകരം വിദേശ ഏജന്‍സിയുടെ സഹായം എന്നിങ്ങനെയുള്ള പ്രത്യേകതകളുള്ളതിനാല്‍ നിര്‍മാണക്കരാര്‍ ലൈഫ് മിഷനല്ല കൈകാര്യം ചെയ്തതെന്നും സിഇഒ പറഞ്ഞു.

ഇതോടെ കരാര്‍ കാര്യത്തിലെ മുഴുവന്‍ ഇടപാടും സംബന്ധിച്ച വിവരങ്ങള്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വിശദീകരിച്ചു. എല്ലാം ശിവശങ്കര്‍ വഴി സ്വപ്‌നയിലൂടെയും സന്ദീപ് നായരിലൂടെയുമാണ് നടത്തിയതെന്നും വിശദീകരിച്ചു. യുഎഇ അധികൃതരെ കാണാനും ഡീല്‍ ഉറപ്പിക്കാനും കമ്മീഷന്‍ നല്‍കിയത് ഈപ്പന്‍ സമ്മതിച്ചു. പണം സ്വപ്‌നയാണ് കൈപ്പറ്റിയതെന്ന് ശിവശങ്കറും സമ്മതിച്ചു.

കരാര്‍ ലഭിക്കാന്‍ നാലരക്കോടി രൂപ കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പല കാര്യങ്ങളും ചെയ്തു നല്‍കിയതെന്ന് ജോസ് നേരത്തെ പറഞ്ഞിരുന്നു. ഡോളര്‍ ഇടപാടിലും സന്തോഷ് ഈപ്പനില്‍ നിന്ന് ഇ ഡി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Tags: Pinarayi VijayanLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.