തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് പരിശോധന തുടങ്ങി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷുമായി പണമിടപാട് ഉള്‍പ്പടെ അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി.
ശിവശങ്കറിന്റെ സ്വത്തുക്കള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. സ്വന്തം പേരില്‍ ലോക്കര്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കര്‍ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
അതേസമയം ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. എന്നാല്‍ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. കൃത്യമായി മറുപടി നല്‍കാതേയും ഭക്ഷണം കഴിക്കാതേയും ശിവശങ്കര്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ നയതന്ത്ര ചാനല്‍ വഴി എത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടില്ലെന്ന് ശിവശങ്കര്‍ ഇത്തവണയും ആവര്‍ത്തിച്ചെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: