അമ്പലപ്പുഴ: കാലില്‍ ചങ്ങല കുരുങ്ങി ഗജരാജന്‍ ദുരിതമനുഭവിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗജവീരന് വിജയകൃഷ്ണനാണ് മാസങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്നത്. ഒന്നാം പാപ്പാന് മാസങ്ങള്‍ മുന്‍പ് ലോക്ഡൗണ്‍ കാലത്ത് സസ്പെന്‍ഷനിലായിരുന്നു. രണ്ടാം പാപ്പാനാണ് ഇപ്പോള്‍ വിജയകൃഷ്ണനെ പരിചരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മദപ്പാടുണ്ടായപ്പോള് ചങ്ങലയിട്ട് തളച്ചിരുന്നു. പിന്നീട് ഒന്നാം പാപ്പാനില്ലാതെ വന്നതോടെ ഈ ചങ്ങല അഴിക്കാനും കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ മുന്‍വശത്തെ കാല് അഴുകി അതിനുള്ളില്‍ ചങ്ങല കിടക്കുന്നത് മൂലം ദുരിതത്തിലായിരിക്കുകയാണ് വിജയ കൃഷ്ണന്. കൂടാതെ മദപ്പാടിലുമാണ് ആന. വെറ്ററിനറി ഡോക്ടര്‍ എത്തിയെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ മയക്കുവെടി വെച്ച് ചികിത്സിക്കാന്‍ കഴിയൂ. ഇതിന് ദേവസ്വം ബോര്‍ഡ് അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആന പ്രേമികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: