കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊറോണ സമ്പര്‍ക്ക വ്യാപനം ഉയരുന്നു. ഇന്നലെ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര് ഇതുവരെ രോഗമുക്തരായി.
ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 360 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ബത്തേരി സ്വദേശികളായ 18 പേര്, മാനന്തവാടി, മീനങ്ങാടി സ്വദേശികളായ 14 പേര് വീതം, അമ്പലവയല്‍, വെള്ളമുണ്ട സ്വദേശികളായ 5 പേര് വീതം, മേപ്പാടി, മൂപ്പൈനാട് സ്വദേശികളായ 4 പേര് വീതം, കല്‍പ്പറ്റ സ്വദേശികളായ 3 പേര്, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി സ്വദേശികളായ 2 പേര് വീതം, എടവക, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ബഹ്റൈനില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ബീഹാറില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.90 പേര്‍ക്ക് കൂടി കൊറോണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: