ന്യൂദല്‍ഹി: എന്‍. കെ. സിംഗ് അധ്യക്ഷനായ പതിനഞ്ചാം ധനകാര്യ കമ്മീഷന് 2021-2022 മുതല്‍ 2025 -2026 വരെയുള്ള റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടില്‍ എന്‍ കെ സിംഗ്, കമീഷന് അംഗങ്ങളായ അജയ് നാരായണ്‍ ഛാ, പ്രൊഫസര്‍ അനൂപ് സിംഗ്, ഡോ. അശോക് ലാഹിരി, ഡോ. രമേശ് ചന്ദ് എന്നിവര്‍ ഒപ്പുവെച്ചു.
രാഷ്ട്രപതിക്കു സമര്‍പ്പിക്കാന്‍ കമ്മീഷന് സമയം ചോദിച്ചിരുന്നു. 2020 നവംബര്‍ ഒന്‍പതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫീസ് സമയം അനുവദിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മീഷന് പ്രധാനമന്ത്രിക്കും സമര്‍പ്പിക്കും.
ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട്, കേന്ദ്ര ഗവണ്മെന്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് സമര്‍പ്പിക്കും.
കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ്കള്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മുന്‍ ധനകാര്യ കമ്മീഷന് അധ്യക്ഷന്മാര്, അംഗങ്ങള്‍, സമാന മേഖലയിലെ വിദഗ്ധര്‍, അക്കാദമിക രംഗത്തെ വിദഗ്ധര്‍ എന്നിവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: