കോഴിക്കോട്: സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന സിപിഎം ശ്മശാനം പോലും സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് സമാപനസഭ ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഹിന്ദുവിന്റെ ശ്മശാന ഭൂമി മുതലാളിമാര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാനുള്ള ഹിഡന്‍ അജണ്ടയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും ജനകീയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.
















