തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ല. മുതിര്‍ന്ന സിപിഎം നേതാവ് എം വി ഗോവിന്ദന്‍ പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടെ, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ, ഞങ്ങള്‍ക്കൊന്നം ഭയപ്പെടാനില്ല. മടിയില്‍ കനമുള്ളവനേ രാത്രിയില്‍ ഭയക്കേണ്ടതുള്ളു എന്ന നിലപാട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഈ പ്രശ്‌നം ഉയര്‍ന്നുവന്നയുടന്‍ തന്നെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ടുണെന്നും ഗോവിന്ദന്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ശിവശങ്കറിന് ഇപ്പോള്‍ സര്‍ക്കാരുമായി ഒരു ബന്ധവും ഇല്ല. ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അങ്ങനെയെങ്കില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം നരേന്ദ്ര മോദിക്കുമുണ്ടല്ലോ. കാരണം ഐപിഎസ് ഐഎഎസ് എന്നൊക്കെ പറയുന്നത് കേന്ദ്ര കേഡറാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കുന്ന ്രപശ്‌നമില്ല. രാജിവയ്‌ക്കുകയെന്ന അജണ്ടയേയില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
















