ബെംഗളൂരു: ബിനീഷിന്റെ സ്വത്തുവകകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം 54-ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിക്ക് കേരളത്തിലെ 14 ജില്ലകളിലുമുള്ള ആസ്തിവകകളുടെ വിവരം നല്കാന് സെപ്തംബര്‍ 11ന് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വത്തുവകകള്‍ തങ്ങളുടെ അനുമതി പ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇ ഡി രജിസ്ട്രേഷന് വകുപ്പിനെ അറിയിച്ചിരുന്നു. ബിനീഷിന്റെ മുഴുവന്‍ ആസ്തികളും കണ്ടെത്താനും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്കി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. എന്നാല്‍, സംസ്ഥാനത്തെ 314 രജിസ്ട്രാര്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ വത്ക്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒന്നരമാസത്തിനു ശേഷവും ഇതുവരെ കൃത്യമായ വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഇതിനുപിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം ഉയരുന്നത്.
കഴിഞ്ഞ ആഴ്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് ബിനീഷിന് കുരുക്കാകുമെന്ന് ചില ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: