ഇസ്താംബൂള്‍: ക്രൈസ്തവര്‍ പരിപാവനമായ കരുതുന്ന തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ദേവാലയം നാളെ മുസ്ലിം പള്ളിയാക്കി മാറ്റും. ഇതിന്റെ ഭാഗമായി പള്ളിയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശും യേശുവിന്റെ രൂപവും എടുത്തുമാറ്റി. പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന പഴയ അള്‍ത്താരയും പൊളിച്ചുമാറ്റി. മിനാരങ്ങളില്‍ ഉണ്ടായിരുന്ന ദൈവിക രൂപങ്ങള്‍ എല്ലാം മറച്ചശേഷമാണ് മുസ്ലീംപള്ളിയാക്കി മാറ്റിയിരിക്കുന്നത്. നാളെ രാവിലെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയരുമെന്ന് തുര്‍ക്കി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
തുര്‍ക്കി പ്രസിഡന്റ് തയിബ് എര്ദോഗന് പ്രത്യേകം താല്പര്യമെടുത്താണ് ഏറെനാളായി മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന ദേവാലയം മുസ്ലിം പള്ളിയാക്കിമാറ്റിയത്. എഡി 534ല്‍ ബൈസന്റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിതത്.
1453ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയപ്പോള്‍ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ല്‍ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ല്‍ തുര്‍ക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബര്‍ മാസം തുര്‍ക്കിയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്ത്യന്‍ ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഏര്ദോഗന് ഭരണകൂടം ഒരുങ്ങുന്നത്.
പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാന്‍ അനുവാദം നല്കിയതും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റാണ്. പള്ളി പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി ക്രസ്തവര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: