ന്യൂദല്‍ഹി : കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ മയക്കുമരുന്ന കേസില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറിയെ കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് സിപിഎമ്മുകാര്‍ ചിന്തിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടി മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണക്കടത്ത് കേസില്‍ പെടുന്നു. പാര്‍ട്ടി മയക്കുമരുന്ന് കേസിലും ഉള്‍പ്പെടുന്നു. കേരളത്തിന്റെ പൊതു സമൂഹത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുഴുവനും നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ വലിയ അപചയം ഇനി സംഭവിക്കാനില്ല.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ എന്ന് മുഖ്യമന്ത്രിയാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സിയെ മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തിയതാണ്. ആരോപണ വിധേയനായപ്പോള്‍ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമിച്ചു. സസ്പെന്‍ഡ് ചെയ്ത ഒരാള്‍ക്ക് അവധി കൊടുത്തത് എന്തിനാണ്. അത് സംരക്ഷിക്കാന്‍ ശ്രമിക്കല്‍ തന്നെയാണ്. ജനങ്ങള്‍ ഇതിന് ബാലറ്റിലൂടെ മറുപടി പറയും. അതിന് മുമ്പ് മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: