പാരീസ്: അധ്യാപകന് സാമുവലിനെ കഴുത്തറത്ത് കൊന്ന സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഫ്രാന്‍സില്‍ ഇസ്ലാമിക ഭീകരന്റെ കൊടുംക്രൂരത. ഫ്രാന്‍സിലെ നോത്ര ഡാമെ പള്ളിയില്‍ അതിക്രമിച്ചെത്തിയ ഭീകരന് മൂന്നു പേരെ വധിച്ചു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്. കൊലയാളി അള്ളാഹു അക്ബര്‍ വിളിയോടെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്ന് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പ്രതികരിച്ചു.
ഭീകരന് പോലീസ് പിടിയിലായിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതിനായിരുന്നു ചരിത്ര അധ്യാപകന് സാമുവല്‍ പാറ്റിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നീസിലുണ്ടായ ആക്രമണത്തിനു പിന്നിലെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അക്രമത്തിനു പിന്നിലുള്ള കാരണം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിലുള്ള വിദ്വേഷമാണോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ പ്രചരിച്ചതിന് ശേഷം, ഫ്രാന്‍സിനെ ലക്ഷ്യമാക്കി തുടര്‍ച്ചയായ ഭീഷണികള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: