പാലക്കാട് : മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന് നടത്തിയ പ്രസ്താവനയെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ സ്വര്‍ണം വിട്ടുകിട്ടാനായി കസ്റ്റംസിനെ ഫോണ്‍ വിളിച്ചതായി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യര്‍ പരിഹസിച്ചിരിക്കുന്നത്.
അനീഷ് രാജന് എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില് നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അത് ആഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നുവെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരും തന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിട്ടില്ലെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനീഷ് രാജന് 48 മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഉറപ്പു വരുത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാവരെയും, അവരുടെ ഫോണ്‍ നമ്പറുകളും തിരുവനന്തപുരം കസ്റ്റംസിലെ സഹപ്രവര്‍ത്തകരുടെ കാള്‍ ഡീറ്റയില്‍സും ഈ പ്രസ്താവന നടത്തുമ്പോള്‍ അനീഷ് രാജന് അറിയാമായിരുന്നോ. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ മോദിയുടെ പ്രതികാര നടപടിയാണിതെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എന്ത് പറയുന്നെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: