അഹമ്മദാബാദ് : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ആദ്യകാല ജനസംഘ പ്രവര്‍ത്തകനുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
1995 ലും 1998-2001 കാലഘട്ടത്തിലുമാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് തവണ ഗുജറാത്ത് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012ല്‍ അദ്ദേഹം ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അതിനുശേഷം 2014ല്‍ ഈ പാര്‍ട്ടി ബിജെപിയുമായി ലയിപ്പിച്ചു.
1928 ജുനാഗഢിലാണ് കേശുഭായി പട്ടേല്‍ ജനിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ആര്‍എസ്എസ് പ്രചാരകന് ആവുകയും പിന്നീട് ജനസംഘത്തില്‍ പ്രവര്‍ത്തിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം തിരിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: