ന്യൂദല്‍ഹി:പതിരോധ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാര്‍. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന് കീഴില്‍, ഇന്ത്യന്‍ പ്രതിരോധ ഉല്പാദകരുടെ കൂട്ടായ്മയായ SIDM മായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്
ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍, പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു. സംയുക്ത ഉത്പാദനത്തിലൂടെയും പരസ്പര വ്യാപാരത്തിലൂടെയും പ്രതിരോധ മേഖലയിലെ നിലവിലെ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും താല്പര്യം പ്രകടിപ്പിച്ചു.
സൗഹൃദ രാഷ്ട്രങ്ങളുമായി നടത്തുന്ന പ്രത്യേക വെബ്ബിനാര്‍ പരമ്പരകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിരോധ മേഖലയിലെ കയറ്റുമതി വര്‍ധിപ്പിക്കാനും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ ഉല്പന്ന കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കാനും ലക്ഷ്യമിട്ടാണ് വെബ്ബിനാര്‍ പരമ്പര സംഘടിപ്പിക്കുന്നത്
ഇന്ത്യയിലേയും യുഎഇയിലെയും വിവിധ കമ്പനികള്‍ തങ്ങളുടെ ഉല്പന്നങ്ങളേപ്പറ്റിയുള്ള പ്രേസെന്റ്റേഷനുകള് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: