ഗള്‍ഫില്‍ വന്നപ്പോഴേ ഉള്ളയൊരു ആഗ്രഹമായിരുന്നു വോള്‍വോ ബസല്‍ കയറണം എന്നുള്ളത്. അതും പുഷ്ബാക്ക് സീറ്റുള്ള, എയര്‍ സസ്പെന്‍ഷനുള്ള, ഫുള്‍ എയര്‍ കണ്ടീഷനുള്ള ബസ്സില്‍ തന്നെ.
ഇവിടെയുള്ള സിറ്റി ബസിലും ഡബ്ള്‍ ഡെക്കര്‍ ബസ്സിലും കയറിയിട്ടുണ്ട്. എന്നാലും അതിന്റെ ആ ഒരു എടുപ്പ് ഒന്നു വേറ തന്നെയാണ്.
കാശ് അല്‍പ്പം കൂടുതലാണ് എന്തിരുന്നാലും ഒരിക്കല്‍ കയറണം.
സാധാരണ ലോങ്ങ് റൂട്ട് പെര്‍മിറ്റില്‍ മാത്രമെ ആ ബസ്സ് ഓടുന്നുള്ളൂ. എന്നാലും എവിടെ നിന്ന് എവിടെ വരെ എനിക്ക് പോകാന്‍ പറ്റും? അടുത്താഴ്ച ബസ്സ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിക്കണം.
ആ ചിന്തയില്‍ അങ്ങനെ നമ്മുടെ കമ്പനിയുടെ ലേബര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ പിന്നില്‍ ഒരു മൂലയ്ക്കുള്ള സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയി.
പെട്ടെന്നാണ് വണ്ടി നിന്നതായി എനിക്ക് തോന്നിയത്. കണ്ണു തുറന്നു നോക്കിയപ്പോള്‍ മുന്പില് പോലീസ്. ബത്താക്ക ചെക്കിംഗാണ്.
”ഹബീബി ഹത്തി ബത്താക്ക”
പോലീസുകാരന് ബത്താക്കയ്ക്ക് വേണ്ടി ചോദിച്ചു.
ബത്താക്ക എടുക്കാന്‍ ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു. പേഴ്സ് കാണുന്നില്ല.
”ഹാത്തി ബത്താക്ക” പോലീസുകാരന് അലറി.
അന നന്സാ ബതാക (ബത്തക്ക എടുക്കാന്‍ മറന്നുപോയി)അറിയാവുന്ന മുറി ഭാഷയില്‍ പറഞ്ഞു.
”ഇ ന് ത്ക്ക് മാഫി ബത്താക്ക, മാഫി മുസ്കില്‍ റോ ദാക്കള്‍” എന്നു പറഞ്ഞ് ഞാന്‍ സ്വപ്നം കണ്ടു നടന്ന അതേ വോള്‍വോ ബസ്സില്‍ (നാടുകടത്തല്‍ കേന്ദ്രത്തിലേക്കുള്ള ) ക്യൂവില്‍ നിര്‍ത്തി.
സജിന്‍ പാലക്കില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: