ന്യൂദല്‍ഹി: ഫ്രാന്‍സിലെ മതതീവ്രവാദ ശക്തികളെ അടിച്ചമര്‍ത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ പിന്തുണച്ച് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ. മുസ്ലീം രാജ്യങ്ങളുടെ പ്രകോപനപരമായ നീക്കങ്ങളെ അതേ നാണയത്തില്‍ ചെറുക്കുന്ന മാക്രോണിന് പൂര്‍ണ്ണപിന്തുണായാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ഐ സ്റ്റാന്റ് വിത്ത് ഫ്രാന്‍സ് എന്ന ഹാഷ്ടാഗ് ഇന്ത്യയില്‍ കഴിഞ്ഞ നാലുദിവസമായി ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്നും ഫ്രാന്‍സിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ചിത്രം പങ്കു വെച്ചുകൊണ്ടാണ് എല്ലാവരും ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.
ഇമാനുവല്‍ മാക്രോണിനെ അപമാനിച്ച തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം ഫ്രാന്‍സ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെ അംബാസിഡറെ ഫ്രാന്‍സ് ഇന്നലെ തിരികെ വിളിച്ചു.
രാജ്യത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എല്ലാ രാജ്യങ്ങളോടും പറഞ്ഞിരുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ച് ക്ലാസ് എടുത്ത അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് രാജ്യത്തെ അപമാനകരമായ സംഭവമാണ്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപറയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. രാജ്യത്ത് വിഘടനവാദം അനുവദിക്കില്ലെന്നും നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ ഫ്രാന്‍സ് തയ്യാറല്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: