കൊല്ലം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്.
ഫെയ്‌സ്ബുക്ക് ക്യാമ്പയിനുമായി സമാനമനസ്‌കരെ കൂട്ടിയോജിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നിലകൊള്ളുമ്പോള്‍ പരമാവധി സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒപ്പം പാര്‍ട്ടി നേതൃത്വത്തിലെ ചിലരെ വിലയ്‌ക്കെടുത്ത് സീറ്റ് സ്വന്തമാക്കുന്ന സ്ഥിരം സംസ്‌കാരത്തിന് അന്ത്യം കുറിക്കാനും.
ഇതിനായി കെഎസ്‌യു മുന്‍ സംസ്ഥാന ഭാരവാഹിയും നീണ്ടകാലം ജില്ലാ ജനറല്‍സെക്രട്ടറിയായി യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളുമായ ടി.പി. ദീപുലാലിന്റെ പോസ്റ്റ് ആണ് വിഷ്ണു സുനില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിലേക്കെത്തിയ പഴയകാലത്തെയും നിലവിലുള്ളവരുമായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മിശ്രപ്രതികരണമാണ് നടത്തിയിരിക്കുന്നത്.
ദീപുലാലിന്റെ വാക്കുകള്‍ നൊമ്പരമുണ്ടാക്കിയെന്ന ആമുഖത്തോടെ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അവതരിപ്പിച്ചാണ് വിഷ്ണുവിന്റെ കുറിപ്പ്. സംവരണസീറ്റുകളിലല്ലാതെ സംവരണവിഭാഗത്തിലുള്ളവരെ മത്സരിപ്പിക്കില്ലെന്ന പാര്‍ട്ടിയുടെ നിലപാട് സംവരണതത്ത്വങ്ങള്‍ക്കും എതിരാണ്. അവഗണിക്കപ്പെടുന്നവര്‍ക്ക് അവസരം നല്‍കണമെന്ന കൃത്യമായ ലക്ഷ്യമാണ് സംവരണം എന്ന ആശയത്തിലൂടെ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്നതെന്നും ഓര്‍മിപ്പിക്കുന്നു. അര്‍ഹരായിട്ടും അവഗണിക്കപ്പെടുന്നവരുടെ സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി ഇടപെടുമെന്ന പ്രഖ്യാപനത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പഴയകാല സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും അനുകൂലിച്ചുകൊണ്ട് കമന്റുകളിട്ടിട്ടുണ്ട്. 11 വര്‍ഷം മുമ്പ് പാര്‍ട്ടിസമരത്തിനിടയില്‍ പോലീസിന്റെ മര്‍ദനത്തില്‍ ദീപുലാലിന്റെ കാലുതകര്‍ന്ന സംഭവം ഒരുപ്രവര്‍ത്തകന്‍ വിവരിക്കുന്നുണ്ട്. പണ്ടൂര്‍ണമായി രാഷ്‌ട്രീയത്തില്‍ നിന്നും മാറിനിൽല്‍ക്കുന്നവരുടെത് ഒറ്റപ്പെട്ട ശബ്ദമായി മാത്രമാണ് പാര്‍ട്ടി കാണുന്നതെന്നും ചിലര്‍ പരിതപണ്ടിക്കുന്നു.
കഴിവും പ്രാപ്തിയുമുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സംവരണത്തിന്റെ പേരില്‍ മാത്രം സീറ്റ് നിഷേധിക്കരുതെന്നാണ് വിഷ്ണുസുനില്‍ ആവര്‍ത്തിച്ച് മറുപടി നല്‍കുന്നു. അതിനായി പിന്തുണ തരാന്‍ സാധ്യതയുള്ള നേതൃത്വത്തിലെ ചിലരെ സമീപിക്കുന്നുണ്ടെന്നും പറഞ്ഞു. കഴിവും പ്രാപ്തിയും ജനസമ്മതിയുമുള്ളവരെ ജാതി നോക്കി ജനറല്‍ സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് കിരാതവും പൈശാചികവുമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള മുഴുവന്‍ സംവരണവും നിര്‍ത്തിയാല്‍ പ്രശ്‌നം തീരുമെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. എല്ലാ സീറ്റുകളും ജനറലാക്കണമെന്നും അപ്പോള്‍ അര്‍ഹരും യോഗ്യതയുമുള്ളവര്‍ക്ക് സീറ്റുലഭിക്കുമെന്നും പറയുന്നവരുമുണ്ട്.
പ്രാദേശികമായ വിഷയങ്ങളില്‍ അതത് സീറ്റിലെ പള്‍സും പ്രധാന്യവും സമവായവും പരിഗണിക്കപ്പെടുമെന്നും എഫ്ബി പോസ്റ്റ് പരിഹാരം നല്‍കുന്നതല്ലെന്നും പാര്‍ട്ടിവേദിയില്‍ പറയണമെന്നും പ്രതികരിച്ചവരും നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: