കുണ്ടറ: അപകടഭീഷണി ഉയര്‍ത്തിയ തോടിന്റെ മുകളിലെ സ്ലാബ് മാറ്റാന്‍ നടപടിയായി. കൊല്ലം കോര്‍പ്പറേഷന്റെ പരിധിയിലെ കിളികൊല്ലൂര്‍ (30), കോളേജ് ഡിവിഷനു(24)കളുടെ അതിര്‍ത്തി പങ്കിടുന്ന കൊല്ലം ബൈപ്പാസില്‍ അയത്തില്‍ കല്ലുംതാഴം റോഡിന് സമീപം മാക്രിയില്ലാകുളം-മുള്ളംകോട്ട് കശുവണ്ടി ഫാക്ടറിയിലേക്ക് പോകുന്ന തോടിന്റെ മുകളിലെ സ്ലാബ് മാറ്റുന്ന ജോലിഇന്നലെ ആരംഭിച്ചു.
മാസങ്ങളായി കോണ്‍ക്രീറ്റ് തകര്‍ന്ന് കുഴി രൂപപ്പെട്ടിട്ടും പരിഹരിക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജന്മഭൂമി സംഭവം വാര്‍ത്തയാക്കി. വാര്‍ത്ത പുറത്തുവന്ന് മൂന്നു ദിവസത്തിനകം മാറ്റാനുള്ള നടപടിയായി.
ബൈപ്പാസിലേക്ക് കടക്കാനായി പ്രദേശവാസികള്‍ ഉപയോഗിക്കുന്ന വഴിയാണിത്. നാലടിയില്‍ അധികം ആഴമുള്ള ഓടയുടെ മുകളിലെ സ്ലാബിലെ രണ്ടടിയില്‍ അധികം വ്യാസത്തിലാണ് കോണ്‍ക്രീറ്റ് ഇളകിപോയത്. നിരവധി ഇരുചക്രവാഹനങ്ങള്‍ ഇതില്‍ കുടുങ്ങിയിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു.
പുന്തലത്താഴം പേരൂര്‍ മീനാക്ഷി ക്ഷേത്രത്തിന് സമീപത്തെ വയലില്‍ നിന്നും ഒഴുകിവരുന്ന വെള്ളം ഈ തോട്ടിലൂടെയാണ് ഒഴുകി മങ്ങാട് കായലിലേക്ക് പതിക്കുന്നത്. ഡെപ്യൂട്ടി മേയറായ ഗീതാകുമാരിയുടെ വാര്‍ഡിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: