Categories: Literature

കവിത

അക്കിത്തം കവി

അക്കുത്തിക്കുത്തക്കിത്തം

അക്ഷര വടിവില്‍ അക്കിത്തം,

തക്കിട തരികിട അക്കിത്തം

കുട്ടിക്കളിയിലുമക്കിത്തം,

അത്തം ചിത്തിര ചങ്ങാത്തം

ചിത്തപ്പൂവിലുമക്കിത്തം,

തിത്തിത്തെയ് തെയ്

തിത്തിത്തെയ്

അക്കിത്തം കവി അക്കിത്തം!

കടങ്കവിത

അക്കത്തിലുണ്ട്

പക്കത്തിലില്ല;

ചക്കിയിലുണ്ട്

ചക്കയിലില്ല;

ചിത്തത്തിലുണ്ട്

ചിത്രത്തിലില്ല;

ഇക്കവിതയ്‌ക്കെന്ത്

പേരെന്ന് ചൊല്ല്!

പി.ഐ. ശങ്കരനാരായണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക