അക്കിത്തം കവി
അക്കുത്തിക്കുത്തക്കിത്തം
അക്ഷര വടിവില്‍ അക്കിത്തം,
തക്കിട തരികിട അക്കിത്തം
കുട്ടിക്കളിയിലുമക്കിത്തം,
അത്തം ചിത്തിര ചങ്ങാത്തം
ചിത്തപ്പൂവിലുമക്കിത്തം,
തിത്തിത്തെയ് തെയ്
തിത്തിത്തെയ്
അക്കിത്തം കവി അക്കിത്തം!
കടങ്കവിത
അക്കത്തിലുണ്ട്
പക്കത്തിലില്ല;
ചക്കിയിലുണ്ട്
ചക്കയിലില്ല;
ചിത്തത്തിലുണ്ട്
ചിത്രത്തിലില്ല;
ഇക്കവിതയ്ക്കെന്ത്
പേരെന്ന് ചൊല്ല്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: