കോഴിക്കോട്: മാവൂര്‍റോഡ് ഹിന്ദു ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന് പിന്തുണയുമായി മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ഗൃഹാങ്കണ മഹിള പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന് മാതൃസമിതി അധ്യക്ഷ വൃന്ദാ രാഘവനുണ്ണി ഉദ്ഘാടനം ചെയ്തു. മതസ്വാതന്ത്ര്യത്തിനും ആചാര സംരക്ഷണത്തിനുമായി മഹിളകള്‍ രംഗത്തിറങ്ങുമെന്ന് അവര്‍ പറഞ്ഞു. അഴകൊടി ദേവിക്ഷേത്രത്തിന് സമീപത്തില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മഹിളാഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ. ഗംഗാദേവി അദ്ധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ഗിരിജ, പി. ബബിത, പ്രമീള മാറാട്, ബീന ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: