കോഴിക്കോട്: മാവൂര്‍ റോഡ് പരമ്പരാഗത ഹിന്ദുശ്മശാനത്തില്‍ ഹിന്ദുസമൂഹം മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിനു നേരെ കണ്ണടയ്ക്കുന്ന കോര്പ്പറേഷന് ഭരണാധികാരികളുടെയും എംഎല്‍എയുടെയും നിലപാട് ദുരൂഹമാണെന്ന് തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. മഹാദേവന് പറഞ്ഞു.
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മാവൂര്‍റോഡ് ഹിന്ദുശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന സായാഹ്ന പ്രതിഷേധത്തിന്റെ പതിനാലാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് പട്ടികജന സമാജം ജില്ലാകണ്‍വീനര്‍ രാജന് കളക്കുന്ന് അദ്ധ്യക്ഷനായി. കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് കെ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത്, വിനോദ് കരുവിശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: