പാലക്കാട്: വാളയാര്‍ സംഭവം പുനരന്വേഷണം വൈകിപ്പിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും എ.കെ. ബാലനും നടത്തിയ ഗൂഢാലോചനയാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയും എ.കെ.ബാലനും, പുന്നല ശ്രീകുമാറും ചേര്‍ന്ന് നടത്തിയ നാടകമാണ് ജനങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞു വീണത്.
സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാനുള്ള തന്റേടമെങ്കിലും സീതാറാം യെച്ചൂരി കാണിക്കണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ക്ക് നീതി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും വാളയാറില്‍ സമരം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: