കൊച്ചി: പത്താം പ്രതി റബിന്‍സിന് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായി വിദേശത്തുള്ള മറ്റ് പ്രതികളെയും ഉടന്‍ യുഎഇ ഭരണകൂടം ഇന്ത്യക്ക് കൈമാറും. ഇവരില്‍ ഫൈസല്‍ ഫരീദാണ് പ്രധാനി. ഇയാള്‍ യുഎഇ ജയിലിലാണ്.
കേസില്‍ ഫൈസല്‍ ഫരീദും റബിന്‍സും ഉള്‍പ്പെടെ ആറ് പ്രതികള്‍ യുഎഇയിലാണെന്നാണ് എന്‍ഐഎ ഏറ്റവുമൊടുവിലും കോടതിയെ അറിയിച്ചിരുന്നത്. മറ്റുപ്രതികളെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യയില്‍ ജാമ്യമില്ലാ വാറന്റും ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു സംഘത്തിന് സ്വദേശത്തും വിദേശത്തുമിരുന്ന് കള്ളക്കടത്തിന് ഫണ്ടിങ് നടത്തിയിരുന്നവര്‍ക്കിടയിലെ സുപ്രധാന കണ്ണി റബിന്‍സായിരുന്നു. കേരളത്തിലെ കള്ളക്കടത്തു സംഘവുമായി ഇയാളെ ബന്ധിപ്പിച്ചിരുന്നത് അഞ്ചാംപ്രതി കെ.ടി. റമീസും ഒമ്പതാംപ്രതി പി.ടി. അബ്ദുവുമാണ്. റബിന്‍സ് വിദേശത്തേക്ക് പോകുംമുമ്പ് നാട്ടിലെ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഇയാള്‍ 15 വര്‍ഷമായി ഗള്‍ഫിലാണ്.
സാധാരണ കുടുംബത്തില്‍ പിറന്ന റബിന്‍സ് നാട്ടില്‍ ചെറിയ കച്ചവടം നടത്തിയിരുന്നു. അച്ഛന് കക്കടാശേരിയില്‍ ചായക്കടയായിരുന്നു. റബിന്‍സും സഹോദരനും വിദേശത്ത് പോയതോടെ സാമ്പത്തികവളര്‍ച്ച പെട്ടെന്നായിരുന്നു. അടുത്തകാലത്ത് പലയിടങ്ങളിലായി വന്‍തോതില്‍ സ്ഥലങ്ങളും വാങ്ങിക്കൂട്ടി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് റബിന്‍സിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ക്കുള്ള ഡിവൈസുകള്‍ എജന്‍സി കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: