ചങ്ങനാശേരി: മുന്നാക്ക സംവരണത്തെ എതിര്‍ത്ത് മുസ്ലിം ലീഗും എസ്എന്‍ഡിപിയും രംഗത്തെത്തിയതിനു പിന്നാലെ ഉത്തരവില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍എസ്എസ്. മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കണം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ച ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാതെ വന്നാല്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്നുതന്നെ നികത്തപ്പെടണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: