ന്യൂയോർക്ക്: നവംബര്‍ മൂന്നിന് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ ഒന്‍പത് ദിവസം മുന്‍പേ ശനിയാഴ്ച മുതല്‍ (ഒക്ടോ-24) വോട്ടിംഗ് ആരംഭിച്ചപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട നിര. ഏര്‍ലി വോട്ടിംഗ് നവംബര്‍ ഒന്നുവരെ തുടരും. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ നടക്കുന്നതിനു മുന്‍പേ ന്യൂയോര്‍ക്കുകാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു അവസരം ലഭിക്കുന്നത്. അത് ശരിയായി വിനിയോഗിക്കൂ’ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ട്വീറ്റ് ചെയ്തു.
വോട്ടര്‍മാരുടെ നീണ്ട നിരകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉണ്ടായെന്ന്ഹില്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന കണക്കനുസരിച്ച് സെന്‍ട്രല്‍ പാര്‍ക്ക് ഈസ്റ്റ് ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനുപുറത്ത്കാത്തുനിന്നത് എഴുന്നൂറിലധികം വോട്ടര്‍മാരാണ്. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ മാര്‍ക്ക് ലിവൈന്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ അപ്പര്‍ മന്‍ഹാട്ടനിലെവോട്ടര്‍മാരുടെ നീണ്ടനിര കാണാം.
മെയിലിലൂടെ വോട്ട് രേഖപ്പെടുത്താനാണ് ഈ ഇലക്ഷനില്‍ കൂടുതല്‍ അമേരിക്കക്കാരും തയ്യാറെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, ആള്‍ക്കൂട്ടം ഇല്ലാതാക്കാനും ഏറെ നേരം നീളുന്ന ക്യു ഒഴിവാക്കാനുമാണ് ദിവസങ്ങള്‍ക്കു മുന്‍പ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ചത്തെ കണക്കുപ്രകാരം, രാജ്യത്ത് കുറഞ്ഞത് 56.5 മില്യന്‍ അമേരിക്കക്കാരാണ് മെയില്‍ വഴിയും മറ്റും ഇതു വരെ വോട്ട് ചെയ്തത്. യു എസ് ഇലക്ഷന്‍ പ്രോജക്ട് പ്രകാരം, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ്ങ് നിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: