റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ശനിയാഴ്ച മുതല്‍ ഏതാനും ദിവസം ശക്തമായ മഴക്ക് സാധ്യത. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകാലാവസ്ഥ -പരിസ്ഥിതി സംരക്ഷണ വിഭാഗം പ്രസ്താവനയില്‍ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റത്തെ കുറിച്ച് പിന്നീട് കൃത്യമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സൗദിയില്‍ ചൂട് കുറഞ്ഞു തണുപ്പ് കാലാവസ്ഥയിലേക്ക് പോകുകയാണ്. നവംബര്‍ പകുതിയോടെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: