ജറുസലേം: ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചതിന്റെ മറുപടിയായി പലസ്തീനിലെ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ ശക്തമായ ആക്രമാണ് നടത്തിയത്. ഒരുരാത്രി നീണ്ടുനിന്ന തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ഹമാസിന്റെ ആയുധനിര്‍മാണ കേന്ദ്രം തകര്‍ന്നുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി. ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ടു റോക്കറ്റുകളില്‍ ഒരെണ്ണം ഇസ്രയേല്‍ നശിപ്പിച്ചു. മറ്റൊരെണ്ണം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്താണ് വീണത്.
മറ്റു മുസ്ലീം രാജ്യങ്ങള്‍ നല്കുന്ന പിന്തുണയുടെ ബലത്തില്‍ പലസ്തീനും ഹമാസും ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരമാണ് മുഖ്യം, അല്ലാതെ നയതന്ത്ര കരാറുകളല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ പൗരന്മാരെ ആക്രമിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. രണ്ട് മാസം മുതല്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പലസ്തീന് മതതീവ്രവാദികള്‍ സ്്ഫോടക വസ്തുക്കളും ഗ്രനേഡുകളും എറിഞ്ഞും സുരക്ഷാ വലയം തര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
യുഎസ് നേതൃത്വത്തില്‍ യുഎഇയുമായി നടത്തിയ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തിയത്. ഇസ്രയേലി പൗരന്മാരെ ദ്രേഹിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: