കോഴിക്കോട്: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്തതിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. ജില്ലയില്‍ കവലകളിലും വീടുകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളി സാമൂതിരി സ്കൂളിന് സമീപം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ എം. രാജീവ് കുമാര്‍, ഇ. പ്രശാന്ത് കുമാര്‍, സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്, ഒബിസി മോര്‍ച്ച സൗത്ത് നിയോജക മണ്ഡലം സെക്രട്ടറി സതീഷ് വെളിയഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വ ത്തില്‍ കരിദിനം ആചരിച്ചു. കൈതക്കലില്‍ നടന്ന പ്രതിഷേധം ബിജെപി ജില്ല ജനറല്‍ സെക്രട്രി എം. മോഹനന് ഉദ്ഘാടനം ചെയ്തു. കൊയിലോത്ത് സജീവന് അദ്ധ്യക്ഷനായി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, ബാബു പിലാവുകളതില്, ലതിഷ് കുമാര്‍, മാങ്ങോട്ട് രാജന്, ടി.കെ. ഉണ്ണികൃഷ്ണന്, പ്രസാദ് കൈതക്കല്‍, വി.കെ. നാണു, ഗിരിഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കരിദിനാചരണം ബിജെപി ജില്ലാ ട്രഷറര്‍ വി.കെ. ജയന് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയ്കിഷ് അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണന് മുത്താമ്പി, കെ.പി. ദാമോദരന്‍, കെ.പി. മനോജ്, അരവിന്ദന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: