ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്-
ഭാരതത്തിന്റെ അതിര്‍ത്തിയിലുള്ളതും സമാനപ്രകൃതിയുള്ളതുമായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാര് (ബ്രഹ്മദേശ്), നേപ്പാള്‍ തുടങ്ങി ഇന്ന് നമ്മോട് സൗഹൃദത്തിലുള്ള രാജ്യങ്ങളുമായി കൂടുതല്‍ സൗഹൃദം ഊട്ടിഉറപ്പിക്കണം. ഇതിനു തടസമായി വരുന്ന വിവാദങ്ങളെയും തടസവാദങ്ങളെയും അതിവേഗം ഇല്ലാതാക്കാന്‍ നമ്മുക്ക് കഴിയണം.
എല്ലാവരുമായി സൗഹൃദമാണ് നാം ആഗ്രഹിക്കുന്നത്. അതാണ് നമ്മുടെ സ്വഭാവം. എന്നാല്‍ ഇതിനെ ദൗര്‍ബല്യമായി കണ്ട് ബലം പ്രയോഗിച്ച് നമ്മെ ശിഥിലമാക്കാം എന്ന് ആരെങ്കിലും കരുതിയാല്‍ അത് അംഗീകരിക്കാനാവില്ല. ഭാരതമാതാവിന്റെ ധീര സൈനികര്‍ അവരുടെ അചഞ്ചലമായ കരുത്തും ധൈര്യവും ഉപയോഗിച്ചും നേതൃത്വം തികഞ്ഞ ആത്മാഭിമാനത്തോടും ചൈനക്ക് വ്യക്തമായ സന്ദേശം നല്‍കേണ്ടത്. അവരുടെ മനോഭാവം ഇതുമൂലം മാറണം. അങ്ങിനെ സംഭവിക്കാത്ത പക്ഷം സര്‍വ തയ്യാറെടുപ്പോടെയും ഉറച്ചുനിന്ന് ചഞ്ചലിപ്പില്ലാതെ മുന്നോട്ടുപോകാന്‍ നമുക്കാകണം. സാധാരണ ജനങ്ങളില്‍ ഈ മനോഭാവം പ്രകടമാണ്.
രാജ്യസുരക്ഷക്കും പരമാധികാരത്തിനുമുള്ള ബാഹ്യഭീഷണികള്‍ക്കെതിരെ മാത്രമല്ല നാം ജാഗ്രത പുലര്‍ത്തേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തിനകത്തുണ്ടായ നിരവധി സംഭവങ്ങള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ജാഗ്രതയും ധാരണയും ജനങ്ങളുടെ സഹവര്ത്തിത്വോടെയുള്ള നിലപാടുകളും ഭരണ സംവിധാനങ്ങളോടെയും ദേശീയ നേതൃത്വത്തിന്റെയും തയ്യാറെടുപ്പുകളും ഇക്കാര്യത്തില്‍ ആവശ്യമുള്ളതാണ് എന്നുകാണാം.
അധികാരത്തിനു പുറത്തുള്ളവര്‍ അതിനുവേണ്ടി ഉന്തുകയും തള്ളുകയും ചെയ്യുക ജനാധിപത്യ പ്രക്രിയയില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം രാഷ്ട്രിയ മത്സരങ്ങള്‍ ശത്രുക്കള്‍ തമ്മില്‍ രക്തച്ചൊരിച്ചിലുണ്ടാകുന്ന യുദ്ധം പോലെയാകരുത്. ആരോഗ്യകരമായ മത്സരം സ്വാഗതാര്‍ഹം തന്നെ.
എന്നാല്‍ സമൂഹഘടനയെ ദുര്‍ബലമാക്കുന്ന തരത്തില്‍ പകയും വിദ്വേഷവും കാലുഷ്യവും ഉളവാക്കുന്നവ അനാവശ്യമാണ്. മത്സരിക്കുന്നവര്‍ തമ്മിലെ ഭിന്നതകള്‍ അവസരമാക്കാന്‍ കാത്തിരിക്കുന്നവര്‍ ഭാരതത്തിനകത്തും പുറത്തും സജീവമാണ്. നമ്മുടെ വൈവിധ്യങ്ങളെ ഭിന്നതകളായും പണ്ടു മുതല്ക്കേ നിലനില്‍ക്കുന്ന ദൗര്‍ഭാഗ്യകരങ്ങളായ ഭേദഭാവനകളെ കൂടുതല്‍ സങ്കീര്‍ണമാക്കിയും ചിത്രീകരിച്ചും മുതലെടുക്കാന്‍ അവര്‍ ശ്രമിക്കും. ജനങ്ങളുടെ സഹരണത്തോടെ ഇതുപോലെയുള്ള പ്രവണതകളെയും കുറ്റകൃത്യങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കണം. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷനല്കുന്നതിലൂടയെ ഇതിനു കഴിയൂ. ഒപ്പം തന്നെ സമൂഹത്തില്‍ സംയമനം നിലനിര്‍ത്താനും കുറ്റവാസനകളെ നിരുത്സാഹപ്പെടുത്താനും സാധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: