കോട്ടയം: കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും തമ്മിലുള്ള പരസ്യ ബാന്ധവത്തില്‍ വലിയ അതിശയമൊന്നുമില്ലെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ദേശവിരുദ്ധ കൂട്ടുകെട്ടുകളുടെ വിരാട രൂപം മാത്രമാണിത്, ഈ നിലപാടാണ് ഉപ്പുവെച്ച കലം പോലെ കോണ്‍ഗ്രസ് ഇല്ലാതാവാന്‍ കാരണം. ലീഗിന്റെ വര്‍ഗീയ കാര്‍ഡുകള്‍ തീവ്രത പോരെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി. ലീഗ് കൂട് വിട്ട് ഇടത് പാളയം ലക്ഷ്യം വെക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി, ലീഗിന്റെ ഇടത്തോടുള്ള ചായ്വ് മണത്തറിഞ്ഞിട്ടാകും മറ്റ് പച്ചക്കമ്പനികളെ കോണ്‍ഗ്രസ് കാലെക്കുട്ടി കണ്ടെത്തിവെക്കുന്നത്, ഇതൊക്കെ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണെന്ന് പറയ്യാന്‍ വയ്യ.
തിരുവനന്തപുരം എം.പി ശശി തരൂരിന്റെ പാക് അനുകൂല പ്രസ്താവന കോണ്‍ഗ്രസിന്റെ ഈ അവിശുദ്ധ സഖ്യവുമായി കൂട്ടിവായിക്കാവുന്നതാണ്, പാക് അനുകൂല നിലപാടുള്ള പ്രസ്ഥാനങ്ങളുമായി കൂട്ട് കൂടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദത്തിലും പാക് അനുകൂല നിലപാട് കേള്‍ക്കാം. കോണ്‍ഗ്രസ് അതിന്റെ പതനത്തിനുള്ള അവസാന ആണിയടിച്ചാണ് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബാന്ധവമുണ്ടാക്കുന്നത്. സി.പി.എമ്മാണെങ്കില്‍ ദേശവിരുദ്ധരുമായി കൂട്ടുകൂടാന്‍ യു.ഡി.എഫിനോട് മത്സരിക്കുകയാണ്. സി.എ.എ വിരുദ്ധ സമരത്തില്‍ ഈ തീവ്രവാദ ശക്തികള്‍ സി.പി.എമ്മിനോടൊപ്പമായിരുന്നുവെന്നത് സമീപ ചരിത്രമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: