കോട്ടയം : രാഷട്രീയ എതിരാളികള്‍ക്കെതിരെ അറയ്ക്കുന്ന വാക്കുകളാണ് ആദര്‍ശ രാഷ്ട്രീയം എന്ന സ്വയം പുകഴ്ത്തുന്ന സിപിഎമ്മുകാര്‍ ഉപയോഗിക്കുന്നതെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആദര്‍ശ രാഷ്ട്രീയവും സിപിഎമ്മും തമ്മില്‍ പുലബന്ധം പോലുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് സിപിഎമ്മുകാര്‍ പറയുന്നത് അമ്മപെങ്ങന്മാര് കേള്‍ക്കരുതാത്ത അറയ്ക്കുന്ന വാക്കുകളാണ്. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നവരെ താക്കീത് ചെയ്യാനോ അങ്ങനെ പറയരുതെന്ന് വിലക്കാനോ സിപിഎം തയാറാകുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
മുകളില്‍ നിന്ന് താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായിട്ടുള്ള ശിവശങ്കറിനുള്ള വില പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തെ ഇത്ര പെട്ടന്ന് ഘടക കക്ഷിയാക്കിയത്. സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അനാവശ്യമായ പ്രചാരണങ്ങളും നടത്തുന്നു. പനച്ചിക്കാട് ക്ഷേത്രത്തില്‍ നവമി ഉത്സവത്തിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ സേവാഭാരതിയുടെ അന്നദാന മണ്ഡപത്തില്‍ പോയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്.
കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സേവാ ഭാരതി അന്നദാന മണ്ഡപം കാണാനായാണ് താന്‍ അവിടെ പോയത്. അതാണിപ്പോള്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയെന്ന പേരില്‍ വാര്‍ത്ത പ്രചരിപ്പിച്ച് പ്രശ്നമാക്കുന്നത്. എന്നോടൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നു. സേവഭാരതിക്കാരെ കൊണ്ട് കൊറോണ സമയത്ത് ഭക്ഷണം കൊടുക്കുന്നതിന് കുഴപ്പമില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കൊടുത്തത് സേവാഭാരതി ആണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: