കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ്് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ രാജ്യവിരുദ്ധ നീക്കങ്ങളും. ഇന്റലിജെന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജെന്‍സ് എന്നിവയുടെ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ദല്‍ഹിയില്‍ നിന്നാണ് എന്‍ഫോഴ്സ്്മെന്റ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഏറ്റവും പുതിയ തെളിവുകളും കണ്ടെത്തലുകളും ലഭിച്ചത്.
സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ കൈമാറിയ രഹസ്യരേഖയിലുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. വാട്സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖയിലുണ്ടെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കിയിരുന്നു.
2018ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതിനെക്കുറിച്ചാണു വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നതെന്നാണ് സൂചന. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: