കേരളത്തിന് അകത്തും പുറത്തും ഒന്നിച്ചുള്ള യാത്രകള്‍….
അദ്ദേഹത്തിന്റെ അതിഥിയായി ഞാന്‍ ‘ദേവായനത്തില്‍.’ അതിഥിയായി അദ്ദേഹം എന്റെ വസതിയില്‍…. യാത്രകളില്‍ തനിക്കായി പ്രത്യേകിച്ച് ഒരാവശ്യവും ഇല്ല. കൂടെ ഉള്ളവര്‍ക്ക് ഉള്ള സൗകര്യങ്ങള്‍ മതി തനിക്കും എന്ന ഉദാര മനസ്സ്. ഒരിക്കല്‍പോലും, കൂടെ ഉള്ളവരേക്കാള്‍ എന്തെങ്കിലും പ്രത്യേകത തനിക്ക് ഉണ്ടെന്ന വിചാരം അദ്ദേഹത്തിന് ഉണ്ടായതായി തോന്നിയിട്ടില്ല. തനിക്ക് കത്ത് കിട്ടിയാല്‍ മടക്ക തപാലില്‍ മറുപടി. കവിതയോ ലേഖനമോ ചോദിച്ചാല്‍ പറഞ്ഞ സമയത്ത് കൃത്യമായി സാധനം കയ്യില്‍ എത്തിച്ചു തരും. അദ്ദേഹത്തിന്റെ ഒരു ഗദ്യസമാഹാരത്തിന് ഞാന്‍ അവതാരിക എഴുതിയിട്ടുണ്ട്. അങ്ങനെ ഒരു അവതാരിക എഴുതാന്‍ ആവശ്യ പ്പെട്ടപ്പോള്‍ സങ്കോചം പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു എങ്കിലും അദ്ദേഹം വിട്ടില്ല. അന്ത്യനാളുകളില്‍ ഒന്ന് കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ട്.From അക്കിത്തം ദേവായനം എന്ന് വ്യക്തമായ കൈപ്പടയില്‍ കുറിച്ചിട്ടുള്ള കത്ത് ഇനി ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കും. ഈ തോന്നലുകള്‍ എനി
ക്കുമാത്രമാവില്ല എന്നറിയാം. അദ്ദഹവുമായി പരിചയപ്പെടാന്‍ ഇടയായ ഒട്ടേറെ പേരുണ്ടാവും. അവര്‍ എല്ലാവര്ക്കും ഉണ്ടാവാം ഈ വിചാര വികാരങ്ങള്‍. കവിതയുടെ വിരാട്സ്വരൂപം അക്കിത്തത്തില്‍ കാണാം ഗീതയിലെ വിശ്വരൂപ ദര്‍ശന രംഗം വിടാം, ജി.യുടെ വിശ്വരൂപം എന്ന കവിത ഓര്‍ക്കാം. അക്കിത്തം കവിത എന്ന ആ ബൃഹദ് സമാഹാരം കയ്യിലെടുക്കുമ്പോള്‍, അതിലൂടെ കടന്നുപോകുമ്പോള്‍, വായിച്ച് അടച്ചു വെയ്ക്കുമ്പോള്‍ ജിയുടെ വരികള്‍ (വിശ്വരൂപം) ഓര്‍മയില്‍ വരും.
‘എന്തപാരതയാണ്
നീ തുറന്നതെന് കണ്ണില്‍
എന്തപൂര്വ ലാവണ്യ
പരിപൂര്‍ണമാം ദൃശ്യം’
……….
‘എന്നിലെ വിവശയാം
ജിഞാസ നില്പൂ. പക്ഷേ
മുന്നിലിക്കാണും ദൃശ്യം
മൂടൊല്ലെന്നര്ത്ഥിക്കുന്നു’
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: