ശബരിമല: കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്. തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ആകെ ദര്‍ശനം നടത്തിയത് 749 തീര്‍ഥാടകര്‍ മാത്രമാണ്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കി ആന്റിജന്‍ പരിശോധനയും നടത്തിയാണ് തീര്‍ഥാടകരെ പമ്പയിലേക്ക് പോകാന്‍ അനുവദിച്ചത്. തുലാമാസ പൂജയ്ക്ക് ദിവസം 250 തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും ആദ്യദിനം എത്തിയത് 144 പേര് മാത്രമായിരുന്നു. കാണിക്ക വരുമാനം 2000 രൂപയിലും താഴെയാണ് ലഭിച്ചത്.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പ വരെ പോകാന്‍ അനുവദിച്ചെങ്കിലും അവിടെ പാര്‍ക്ക് ചെയ്യാന്‍ സമ്മതിച്ചില്ല. അയ്യപ്പന്മാരെ പമ്പയില്‍ ഇറക്കിയ ശേഷം വാഹനം പാര്‍ക്ക് ചെയ്യാന്‍ 22 കിലോമീറ്റര്‍ അകലെ നിലയ്ക്കല്‍ വരെ പോകണം. ഡ്രൈവര്‍മാര്‍ ഇല്ലാതെ സ്വന്തമായി വാഹനം ഓടിച്ച് വന്നവരാണ് കഷ്ടത്തിലായത്. ഇവര്‍ പാര്‍ക്കു ചെയ്യാന്‍ തിരിച്ച് നിലയ്ക്കലിലേക്കു പോയാല്‍ അവിടെ നിന്ന് പമ്പയില്‍ എത്താന്‍ കെഎസ്ആര്‍ടിസി ബസ് ഇല്ല. ബദല്‍ സംവിധാനമായി ദേവസ്വം ബോര്‍ഡും വാഹനം ക്രമീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: