കോഴിക്കോട്: കോവിഡ് ബോധവത്കരണം പ്രമേയമാക്കി ഒരു കൂട്ടം യുവാക്കള്‍ നിര്‍മിച്ച ഹ്രസ്വചിത്രം ‘ബിയോണ്ട് 14’ ശ്രദ്ധേയമാകുന്നു. കോവിഡ് വന്ന് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുന്നതായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.
കോവിഡിനെതിരെ എടുക്കേണ്ട കരുതലുകളുടെ പ്രാധാന്യമാണ് ചിത്രം പറയുന്നത്. പൂര്‍ണമായി ഒരു മുറിയില്‍ മാത്രമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകന് മഞ്ചേരി സ്വദേശി കെ.പി. സുഗേഷാണ്.
കഥയും തിരക്കഥയും ശ്യാംബേഷ് ബാബുവിന്റേതാണ്. കെ.വി. വൈശാഖാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍: നിഖില്‍ അശോക്. വോയിസ് ഓവര്‍ നല്‍കിയത്: നിജോ ജോണ്‍, എഡിറ്റിങ്ങ്: പി.ആര്. സുജിത്. പശ്ചാത്തല സംഗീതം: ഹാരിസ്. ഗുഡ്വില് എന്റര്‍ടൈന്‍മെന്റാണ് ചിത്രം യൂട്യൂബിലൂടെ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: