കല്‍പ്പറ്റ: കൊറോണ വൈറസ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ആശ്വാസമായി ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള എന്‍എബിഎല്‍ അംഗീകാരത്തോടെയുള്ള വൈറോളജി ലബോറട്ടറി ഡിഎം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു.
ലാബിന്റെ ഔദേ്യാഗിക ഉദ്ഘാടനം വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ജില്ലയിലെ കൊറോണ പരിശോധനകള്‍ക്കായി നല്ലൊരു ശതമാനവും ഇപ്പോള്‍ ആശ്രയിക്കുന്നത് കോഴിക്കോടിനെയാണ് ഇതിനായി എടുക്കുന്ന കാലതാമസവും അധിക ചിലവുകളും ഇതോടെ നിയന്ത്രിക്കാനാകും. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായിരിക്കും ഡിഎം വിംസിലും ആര്‍ടിപിസിആര്‍ പരിശോധനക്ക് ഈടാക്കുന്നത്.
4 മണിക്കൂര്‍ എടുക്കുന്ന ഒരു ടെസ്റ്റ് സൈക്കിളില്‍ 90 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകും. മറ്റ് വൈറോളജി ലാബുകളില്‍ നിന്നും വ്യത്യസ്തമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഇവുടുത്തെ ലാബില്‍ ഒരുക്കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്, വയനാട് പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ. സജീവന്, സെക്രട്ടറി നിസാം, അസോസിയേറ്റ് പ്രാഫസര്‍ ഡോ. ദീപ്തി, കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. വാസിഫ് മായിന്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881126 എന്ന നമ്പറില്‍ വിളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: