പുല്‍പ്പള്ളി: കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബൈരക്കുപ്പയിലേയും മരക്കടവിലേയും തോണി സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായി. കൊറോണയെ തുടര്‍ന്ന് കേരള കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കബനി നദിയിലൂടെയുള്ള തോണി സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബൈരക്കുപ്പ, മരക്കടവ് കടവുകളിലായി ഇരുപത്തഞ്ചോളം തോണികളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും തോണിസര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തോണിക്കാര്‍ മുള്ളന്‍കൊല്ലി, ബൈരക്കുപ്പ പഞ്ചായത്തുകളിലും ഉള്‍പ്പടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തോണിസര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായത്.
ഒരോ തോണിയിലും സാമൂഹിക അകലം പാലിച്ച് അഞ്ച് യാത്രക്കാരെ കയറ്റാമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ച് 17നായിരുന്നു തോണിസര്‍വീസ് നിര്‍ത്തിവച്ചത്. സര്‍വീസ് പുനരാരംഭിച്ചതോടെ ബൈരക്കുപ്പ മച്ചൂര് പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴിലിനും കൃഷിപ്പണികള്‍ക്കും മറ്റും പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയിലേക്ക് എത്തുന്നതിന് എളുപ്പമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: