ന്യൂദല്‍ഹി: കൊവിഡ്, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയത രാജ്യത്ത് വര്‍ദ്ധിക്കുന്നു. മികച്ച ഭരണാധികാരിയാണ് മോദിയെന്ന് 71 ശതമാനം പേര് കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടപ്പോള്‍ ഇത്തവണ 78 ശതമാനമായി ഉയര്‍ന്നു. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ബംഗാളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സാന്നിധ്യം’ കൂടുതലാക്കാനാണ് ബിജെപി തീരുമാനം.
ഒക്ടോബര്‍ 28ന് ആദ്യഘട്ട പോളിങ് നടക്കുന്ന ബീഹാറില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലികളും വെര്‍ച്വര്‍ റാലികളും കൂടുതലായി നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പന്ത്രണ്ടോളം റാലികളാണ് പ്രധാനമന്ത്രിക്കായി തയാറാക്കിയിരിക്കുന്നത്. ഇതിന്റെ എണ്ണം ഉയര്‍ത്താനാണ് ബിജെപി ശ്രമം.
മോദിയുടെ നവരാത്രി ആശംസയാണ് ബംഗാളിലെ ശ്രദ്ധേയ പരിപാടി. ഇന്നലെ സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലെയും 78,000 പോളിങ് ബൂത്തുകളിലെ ജനങ്ങള്‍ക്ക് മോദി പൂജാ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് 22 സീറ്റുകളും ബിജെപിക്ക് 18 സീറ്റുകളും ലഭിച്ചിരുന്നു. കേവലം മൂന്നു ശതമാനം മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള വോട്ട് വിഹിത വ്യത്യാസം. പത്തു വര്‍ഷമായി തുടരുന്ന മമത ഭരണത്തിന് അവസാനം കുറിക്കാന്‍ ലക്ഷ്യമിട്ട് നിരവധി പരിപാടികളാണ് ബിജെപി സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ കേരളത്തിനൊപ്പമാണ് ബംഗാളിലെയും തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: