തിരുവനന്തപുരം: മുന്‍മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പോലീസിന്റെ നിലപാടിനെതിരെ നാളെ(ഒക്ടോബര്‍ 23ന്) ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അറിയിച്ചു.
വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. സ്വര്‍ണ്ണക്കടത്തില്‍ നാണംക്കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബി.ജെ.പി. വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന് അറിയിച്ചു.
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ചു. അനുദിനം പുറത്തു വരുന്ന അഴിമതിക്കഥകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒളിയുദ്ധമാണ് പോലീസിനെ ഉപയോഗിച്ചുള്ള ഈ വ്യാജക്കേസെന്നും തികഞ്ഞ ത്യാഗിയും യോഗിയുമായ കുമ്മനത്തിനെതിരായ ആരോപണം അരിഭക്ഷണം കഴിക്കുന്ന മനുഷ്യര്‍ വിശ്വസിക്കില്ല പി. കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. പരാതിയില്‍ പോലും കുമ്മനത്തിനെതിരെ കേസെടുക്കാന്‍ തക്ക പരാമര്‍ശങ്ങള്‍ ഇല്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: