തിരുവനന്തപുരം: ഒരാളെ നാടുകടത്തിക്കാന്‍ മന്ത്രി ഇടപെട്ടുവെന്ന സ്വപ്നയുടെ മൊഴി സത്യമെങ്കില്‍ ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ് മന്ത്രി നടത്തിയതെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി. പി.ശ്രീനിവാസന്. ഈ ഇടപെടല്‍ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. തനിക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ വിദേശത്തു നിന്ന് ആരെങ്കിലും സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചാല്‍ മന്ത്രി എന്ന നിലയില്‍ അതിനു പോലീസില്‍ പരാതി നല്‍കണം. പോലീസാണ് ആ വ്യക്തിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്. മന്ത്രി എന്ന നിലയില്‍ ജലീലിനു നേരിട്ട് ഇടപൊന്‍ കഴിയില്ല.
ദ്വിഭാഷിയുടെ ഒഴിവിലേക്കുള്ള നിയമന ശുപാര്‍ശയും ചട്ടലംഘനമാണ്. കോണ്‍സുലേറ്റില്‍ നേരിട്ട് പോകാനും ഈ രീതിയില്‍ ഇടപെടല്‍ നടത്താനും കഴിയില്ല. നിലവിലെ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയുള്ള നടപടികള്‍ എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: