കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമത്തിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇതിനോടകം സര്‍ക്കാരിന്റെ കൈവശമായെന്ന് കണക്കുകള്‍. സനാതനധര്മസംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ആശ്രമത്തിന്റെ സ്വത്തുവകകളാണ് ഇങ്ങനെ സൗജന്യമായും മറ്റും പല കാലങ്ങളിലായി സര്‍ക്കാര്‍ ഏറ്റെടുത്തത്.
സദാനന്ദപുരത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കെടിഡിസിയുടെ മോട്ടല്‍-ബിയര്‍പാര്‍ലര്‍, ഇഎസ്ഐ ആശുപത്രി നില്ക്കുന്ന പ്രദേശം, കേരളകാര്‍ഷികസര്‍വകലാശാലയുടെ കേന്ദ്രം നിലനില്‍ക്കുന്ന വിപുലമായ കൃഷിത്തോട്ടം തുടങ്ങിയവയടക്കം ഇതില്‍പെടും. കെഐപണ്ടി കനാല്‍ വന്നതിലൂടെത്തന്നെ ഏറെ ഭൂമി ആശ്രമത്തിന് നഷ്ടമായിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങളും നിലവിലുണ്ട്. അറുപതുകളിലാണ് ഇതിന്റെ ക്രയവിക്രയം നടന്നത്. ഏറ്റെടുത്ത ഭൂമിക്ക് തുച്ഛമായ വിലയാണ് അന്ന് നിശ്ചയിച്ചത്. ഇത്തരത്തില്‍ സര്‍ക്കാരിന് ഭൂമി നേടിക്കൊടുത്തതിന് പിന്നില്‍ കൊട്ടാരക്കരയിലെ ഉന്നത രാഷ്ട്രീയ നേതാക്കന്മാരായിരുന്നു പ്രവര്‍ത്തിച്ചത്.
ഇത്രയേറെ ഭൂമി പതിച്ചെടുത്തിട്ടും ഉപകാരസ്മരണയ്ക്ക് പേണ്ടാലും ആശ്രമസ്ഥാപകനായ സദാനന്ദസ്വാമിയുടെ പേര് ഒരു സ്ഥാപനത്തിനും നല്‍കിയില്ല. ഏറ്റെടുത്ത ആശ്രമഭൂമിയില്‍ ബിയര്‍ പാര്‍ലര്‍ അനുവദിക്കുന്നതിനുള്ള ധിക്കാരവും സര്‍ക്കാര്‍ കാട്ടി. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനരംഗത്ത് വലിയ മാറ്റത്തിന് കാരണക്കാരനായ സ്വാമിക്ക് ഒരു സ്മാരകം പോലും എവിടെയുമില്ല.
ആശ്രമം നവീകരിക്കുന്നതിനോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതിനോ ശ്രദ്ധിക്കാത്തവര്‍ ഭൂമിയില്‍ കണ്ണ് വയ്ക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഹിന്ദുസംഘടനകള്‍. ആശ്രമനടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന തര്‍ക്കം സുപ്രീംകോടതി വരെയെത്തിയിരുന്നു. തുടര്‍ന്ന് ഭാവിയില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ ആശ്രമത്തിന് ഒരു ഭരണഘടന ഉണ്ടാക്കാന്‍ ജില്ലാ കോടതിയെ ഏല്പണ്ടിക്കുകയായിരുന്നു. അതിന് പ്രകാരമുള്ള ചട്ടങ്ങളനുസരിച്ചാണ് ഇപ്പോള്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനം. കോടതി അംഗീകാരത്തോടെ വേണം ആശ്രമത്തിന്റെ നടത്തിപ്പ് എന്നാണ് വ്യവസ്ഥ. എന്നാല്‍ ആശ്രമത്തിന് ആവശ്യമില്ലാത്ത ഭൂമി എന്ന് കോടതിയെ ധരിപ്പിച്ചാണ് ഇപ്പോഴത്തെ ഭൂമി കൈമാറ്റങ്ങള്‍ നടക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.
നിലവില്‍ സദാനന്ദസ്വാമിയും പണ്ടിന്മുറക്കാരും സനാതന ധര്‍മസംരക്ഷണത്തിനായി ആശ്രമഭൂമിയില്‍ സ്ഥാപണ്ടിച്ച പ്രസ്ഥാനങ്ങളെല്ലാം നിര്‍ജീവാവസ്ഥയിലാണ്. ആത്മീയഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനായി സ്ഥാപിച്ചിരുന്ന സദാനന്ദപ്രസ് അടച്ചുപൂട്ടി. ആയുര്‍വേദമരുന്ന് നിര്‍മാണം പേരിന് മാത്രമായി. സംസ്കൃതപഠനം നിര്‍ത്തി. സ്കൂള്‍ അടച്ചുപൂട്ടി. അന്നദാനശാല ഇല്ല. അപൂര്‍വ ഔഷധത്തോട്ടം വനമായി. വലിയ അനാസ്ഥയിലേക്ക് ആശ്രമം നടത്തിപ്പിനെ തള്ളിവിട്ട് അതിന്റെ മറവില്‍ ഭൂമി കൈക്കലാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആരോപണം. സദാനന്ദപുരം അവധൂതാശ്രമത്തെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഹിന്ദുസംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: